കൊച്ചി: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ നാലു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പ്രതികള്‍ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസിലെ ഒന്നാം പ്രതിയായ ലതീഷ് ചന്ദ്രന് നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാള്‍ക്ക് ഉപാധികളോടെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണം സിപിഎം ശരിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: