തിരുവനന്തപുരം: ദേശീയഗെയിംസ് വിവാദത്തില്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നല്ല വിമര്‍ശനങ്ങളെ പോസിറ്റീവായി കാണും. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിക്കും.
പ്രതിപക്ഷത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസ് നടത്തിപ്പിന് തുരങ്കംവെക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തവരാണ് പിറ്റേദിവസം ആരോപണങ്ങളുമായി രംഗത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: