കൊടുങ്ങല്ലൂര്‍: അക്രമരാഷ്ട്രീയത്തിന് നേതൃത്വം നല്കുന്ന സിപിഎം കേരളത്തിന്റെ ശത്രുവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേശ് കേരളം രക്ഷപ്പെടണമെങ്കില്‍ സിപിഎം ഇല്ലാതാകണം.
ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായിക്കഴിഞ്ഞ സിപിഎം വിശാഖപട്ടണത്തിനുശേഷം ഇനിയൊരു പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലായിക്കഴിഞ്ഞു. യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരിക്കെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സത്യേഷിന്റെ ഒമ്പതാം ബലിദാനദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി.ബി.സജീവന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര്.വിദ്യാസാഗര്‍ സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗം കെ.പി.ഉണ്ണികൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി. ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, വൈസ് പ്രസിഡണ്ട് എ.ആര്.ശ്രീകുമാര്‍, മണ്ഡലം പ്രസിഡണ്ട് പോണത്ത് ബാബു, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് ഗോപിനാഥ്, വൈസ് പ്രസിഡണ്ട് എം.പി.പ്രശാന്ത്, നഗരസഭ കൗണ്‍സിലര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
നിര്‍ധനരായ 50 രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും എം.ടി.രമേശ് നിര്‍വ്വഹിച്ചു. നേരത്തെ കോതപറമ്പില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ജില്ലാവൈസ് പ്രസിഡണ്ട് എ.ആര്.ശ്രീകുമാര്‍, ജില്ലാകമ്മിറ്റി അംഗം കെ.പി.ഉണ്ണികൃഷ്ണന്, മണ്ഡലം നേതാക്കളായ ടി.ബി.സജീവന്, പോണത്ത് ബാബു, കെ.മനോജ്, ഷിജു വാഴപ്പുള്ളി, എം.പി.പ്രശാന്ത്, ഇറ്റിത്തറ സന്തോഷ്, അഡ്വ. ഡി.ടി.വെങ്കിടേശ്വരന്, കെ.ആര്.വിദ്യാസാഗര്‍, അജേഷ് കക്കറ, എം.ജി.പ്രശാന്ത് ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: