കൊച്ചി: ജനകീയ സമരം നടക്കുന്ന പച്ചാളം മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഇരട്ടക്കുളങ്ങര, ഉയഭന് റോഡ്, പി.ജെ. ആന്റണി റോഡ് ശ്മശാനം വരെ ഇരുവശങ്ങളിലും സ്ഥലം മരവിപ്പിക്കാനുള്ള നഗരസഭയുടെ ആസൂത്രിത ശ്രമം അവസാനിപ്പിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന് പറഞ്ഞു.
മേല്‍പാലം വന്നിറങ്ങുന്നത് 3 മീറ്റര്‍ റോഡിലേക്കാണ്. ഇത് പൂര്‍ത്തീകരിക്കണമെങ്കില്‍ നിരവധി കുടുംബങ്ങളെ ഒഴിപ്പിക്കുകയല്ലാതെ നിവൃത്തിയില്ല.
രണ്ടുമൂന്ന് ദശാബ്ദങ്ങളായി പച്ചാളം-പൊറ്റക്കുഴി റോഡ്, കലൂര്‍-പേരണ്ടൂര്‍ റോഡ്, തമ്മനം-പുല്ലേപ്പടി റോഡ് എന്നിവ ഇരുവശങ്ങളും മരവിപ്പിച്ചിട്ടുള്ളതുമൂലം സ്ഥലവാസികള്‍ ബുദ്ധിമുട്ടുകയാണ്. സ്ഥലം വില്‍ക്കാനോ കെട്ടിട നിര്‍മ്മാണത്തിനോ കോര്‍പ്പറേഷനില്‍ ചെന്നാല്‍ മരവിപ്പിച്ചിന്റെ പേരുപറയുന്നതുമൂലം ഈ മേഖലയില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഈ ഗതി പച്ചാളം മുതല്‍ ശ്മശാനം വരെയുള്ള ജനങ്ങള്‍ക്ക് ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണം. പൊതുജനങ്ങളോടുള്ള നഗരസഭയുടെ വെല്ലുവിളി ഇനിയും തുടരരുത്.
കേവലം 8 മാസം മാത്രം ബാക്കിനില്ക്കുന്ന നഗരസഭ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മരവിപ്പ് പ്രക്രിയ നടത്തി മുന്നോട്ടുപോകാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: