കൊടുവായൂര്‍: കൊടുവായൂര്‍ ടൗണ്‍ വികസന മുരടിപ്പില്‍ വീര്‍പ്പുമുട്ടുന്നു. വര്‍ധിച്ച വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നടുവില്‍ നിന്നു തിരിയാനിടമില്ലാത്ത ടൗണ്‍ വികസനത്തിന് അധികാരികള്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതി. ടൗണിനോടു ചേര്‍ന്നുള്ള പിട്ടുപീടികയില്‍ വികസനം പൂര്ണതയിലെത്തുന്നില്ലെന്ന് പരാതി.
പ്രദേശത്തിനു സമീപത്താണ് വാമലയും കോട്ടമലയും. ഇവിടെ പെട്രോള്‍ പമ്പ്, ബിവറേജ് കട, വര്‍ക്ക്ഷോപ്പുകള്‍, കച്ചവടസ്ഥാപനങ്ങള്‍, സ്റ്റാര്‍ ഹോട്ടല്‍ മുതലായവ ഉണ്ടായതോടെ പിട്ടുപീടിക വളര്‍ന്നെങ്കിലും വികസനപ്രവര്‍ത്തനങ്ങളൊന്നും ഇന്നും പൂര്‍ണമാകുന്നില്ല.
കെഎസ്ആര്‍ടിസി ഓഫീസ്, സ്കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ വന്നതോടെ ഗതാഗതപ്രശ്നങ്ങളും ഉടലെടുത്തു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ഇതൊന്നും നിയന്ത്രിക്കുന്നതിനു യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന പരാതിയുണ്ട്ആകെയുള്ളത് ഒരു ബസ് സ്റ്റോപ്പ് കെട്ടിടം മാത്രമാണ്.
കൊടുവായൂര്‍-കാക്കയൂര്‍, കൊടുവായൂര്‍-എത്തന്നൂര്‍ റോഡുകള്‍ കൂടിചേരുന്ന മൂന്നൂംകൂടിയ റോഡ് നെല്ലിയാമ്പതി, തൃശൂര്‍, ചിറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണ്. പഞ്ചായത്ത് അധികൃതര്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് പ്രദേശത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
റോഡിന്റെ ഇരുഭാഗത്തും മണ്‍കൂനകളും ഉപയോഗശൂന്യമായ കല്ലുകളും നിറഞ്ഞു കിടന്ന് വിരൂപമാണ്. ഇതിനു പുറമേ പൊതുകക്കൂസോ മൂത്രപ്പുരയോ നാളിതുവരെ പഞ്ചായത്ത് സ്ഥാപിച്ചിട്ടില്ല. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ കാക്കയൂര്‍, എത്തന്നൂര്‍, വെമ്പലൂര്‍, ഉമ്മത്തന്തൂപ്പ്, മുരിങ്ങമല എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: