പാലക്കാട്: ഐഐടിക്ക് കണ്ടെത്തിയ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന്റെ വിദഗ്ധ സംഘം 17 ന് പാലക്കാട്ട് എത്തും. ഇതുസംബന്ധിച്ച്ചീഫ് സെക്രട്ടറിക്കു രേഖാമൂലം അറിയിപ്പു ലഭിച്ചു.സംഘം ഡിസംബര്‍ 20 ന് എത്തുമെന്നായിരുന്നു ആദ്യഅറിയിപ്പെങ്കിലും പാര്‍ലമെന്റ് സമ്മേളനം കാരണം സന്ദര്‍ശനം മാറ്റുകയായിരുന്നു.
കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ.അമര്‍ജിത് സിങ് ചെയര്‍മാനായുള്ള സംഘത്തില്‍ ചെന്നൈ ഐഐടി ഡയറക്ടര്‍ പ്രഫ. കെ.ഭാസ്കര രാമമൂര്‍ത്തി, ഹൈദരാബാദ് ഐഐടി ഡയറക്ടര്‍ പ്രഫ. യു.ബി.ദേശായ്, കേന്ദ്രമരാമത്ത് ചീഫ് എന്‍ജിനീയര്‍ കെ. അരുധീശ്വരന്‍, സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവരാണ് അംഗങ്ങള്‍. പുതുശേരി പഞ്ചായത്തില്‍ വെസ്റ്റ് വില്ലേജിലെ 600 ഏക്കറും സെന്‍ട്രല്‍ വില്ലേജിലെ 650 ഏക്കര്‍ സ്ഥലവുമാണ് ഐഐടി സ്ഥാപിക്കാന്‍ ശുപാര്‍ശചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: