തൃശൂര്‍: ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശകം ഭാരതത്തിന്റെ ശാസ്ത്രഗ്രന്ഥമാണെന്ന് പ്രൊഫ.തുറവൂര്‍ വിശ്വംഭരന്. ദൈവദശകത്തെയും ഗുരുദേവനെയും ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കുന്നതില്‍ കേരളീയ സമൂഹം പരാജയപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രം തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ദൈവദശക മന്ത്രശതാബ്ദി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപനിഷത്തിലെ ആശയങ്ങളെ ലളിതമെന്ന് തോന്നുന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് ഗുരുദേവന് ചെയ്തത്. പ്രപഞ്ചത്തെയും ജീവജാലങ്ങളെയും സംബന്ധിക്കുന്ന ജീവിത തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗഹനമായ ആശയങ്ങളാണ് ദൈവദശകത്തില്‍ അടങ്ങിയിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രബുദ്ധകേരളം മാസിക പത്രാധിപര്‍ സ്വാമി സദ്ഭവാനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു. ഉപനിഷത്സാരമാണ് ദൈവദശകമെന്നും നിരന്തരമായ ആലാപനത്തിലൂടെ ഈശ്വര സക്ഷാത്കാരം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് ഡോ.കെ.ഈശ്വരന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ്, ജില്ലാ അധ്യക്ഷന്‍ ഡോ.സി.എന്‍.മുരളീധരന്, മാടമ്പ് കുഞ്ഞുകുട്ടന്, ഡോ.എം.ലക്ഷ്മീകുമാരി എന്നിവര്‍ സംസാരിച്ചു. കെ.രാജേഷ്കുമാര്‍ സ്വാഗതവും ഡോ.ഒ.കെ.ഷൈജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: