കാലടി: ഒരാണ്ടിന്റെ വ്രതനിഷ്ടയോടെയുള്ള കാത്തി രിപ്പിനൊടുവില്‍ പൂതിരുവാതിര രാവിന് സ്വര്‍ണ്ണപ്രഭ ചൊരി ഞ്ഞ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീ പാര്‍വ്വതിദേവിയുടെ തിരുനടതുറന്നു. സുമംഗലിഭാവത്തില് സര്‍വ്വാഭരണവിഭൂഷിതയായി വിളങ്ങുന്ന പാര്‍വ്വതി ദേവിയെ മനം നിറയെ തൊഴുത് ഭക്തജനങ്ങള്‍ നിര്‍വൃതിയടഞ്ഞു.
ഇന്നലെ രാത്രി എട്ടിനായിരുന്നു നടതുറപ്പ്.ഇനിയുള്ള 12 ദിനങ്ങള്‍ തിരുവൈരാണിക്കുളത്തിന് ഉത്സവനിറവാണ്. ശ്രീ മഹാദേവന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതി രമുതല് 12 ദിവസം മാത്രം ദര്‍ശനസൗഭാഗ്യം നല്കുന്ന തിരുവൈരാണിക്കുളത്തെ പാര്‍വ്വതിദേവിയെ തൊഴുതു അനുഗ്രഹപുണ്യം നേടുവാന്‍ ഇനി അണമുറിയാത്ത ഭക്തജനങ്ങളുടെ ഒഴുക്കായിരിക്കും തിരുവൈരാണിക്കുളത്തേക്ക്.
നടതുറപ്പ് മഹോത്സവത്തിന് തുടക്കംകുറിച്ചു കൊണ്ട് വൈകുന്നേരം 4 ന് അകവൂര്‍ മനയില്‍ നിന്നും ഭക്തിനിര്‍ഭരമായ തിരുവാഭരണഘോഷയാത്ര ആരംഭിച്ചു. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നശേഷം ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ നാരായണന് നമ്പൂതിരിപ്പാടില്‍ നിന്നും ഊരാണ്മ പ്രതിനിധി കുഞ്ഞനിയന് നമ്പൂതിരിപ്പാട്, ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ,എ. പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.വി. വിനോദ്, വൈസ് പ്രസിഡന്റ് പി.വി. സജികുമാര്‍, ജോയിന്റ് സെക്രട്ടറി കെ.ജി. സുധാകരന്, മാനേജര്‍ പി.കെ. നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പ്രതിഷ്ഠിച്ചു.
പൂത്താലമേന്തിയ കന്യകമാരുടേയും സുമംഗലിമാരുടേയും, കാവടി, പഞ്ചവാദ്യം, ചെണ്ട, താളമേള ങ്ങളുടേയും അകമ്പടിയോടെയാണ് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.
അകവൂര്‍മനയിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ദീപനാളങ്ങള്‍ ശ്രീകോവിലിലെ വിളക്കുകളിലേക്ക് പകര്‍ന്നശേഷം തിരുവാഭരണങ്ങള്‍ ദേവിക്ക് ചാര്‍ത്തിയപ്പോള്‍ പുറത്ത് നടതുറപ്പിനുള്ള ആചാരപരമായ ചടങ്ങുകള്‍ ആരംഭിച്ചു.
അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരുടെ പ്രതിനിധികളും മൂന്ന് മനക്കാരും ചേര്‍ന്ന് ഉത്സവനട ത്തിപ്പിനുള്ള”’സമുദായ’”മായി അവരോധിച്ച തിരുമേനി ചെറുമുക്ക് വൈദികന് വാസുദേവന്‍ നമ്പൂതിരിയും ദേവിയുടെ ഉറ്റതോഴിയായിരുന്ന പുഷ്പിണിയായി സങ്കല്പ്പിക്കപ്പെടുന്ന അതിനവകാശപ്പെട്ട എടനാട് അല്ലിമംഗലത്ത് കുടുംബത്തിലെ തങ്കമണി ബ്രാഹ്മിണിയമ്മയും നടതുറപ്പ് ചടങ്ങുകള്‍ക്ക് നടയ്ക്കല്‍ വന്നുനിന്നു.
നടതുറപ്പ് ഉത്സവം വിധിയാംവണ്ണം നടത്തുന്നതിന് ‘’സമുദായ’‘’ ത്തെ ഏല്‍പ്പിച്ച് കൊടു ക്കുന്നതും മൂന്ന് മനക്കാരുടെ സാന്നിദ്ധ്യം വിളിച്ച് ചോദിക്കുന്നതുമായ ചടങ്ങുകള്‍ക്കു ശേഷം പുഷ്പിണിയുടെ നിര്‍ദേശപ്രകാരം ദേവിയുടെ തിരുനടതുറന്നു. സര്‍വ്വാഭര ണവിഭൂഷിതാലങ്കാരിയായി ദീപങ്ങളുടെ പ്രകാശം കൊണ്ട് പ്രശോഭിതയായി സ്വര്‍ണ്ണപ്രഭയില്‍ ദേവിയുടെ വിഗ്രഹം വെട്ടിത്തിളങ്ങിയപ്പോള്‍ ദേവീമന്ത്രങ്ങള്‍ ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്നു. തുടര്‍ന്ന് ഭഗവതിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിച്ച് പീഠത്തിലിരുത്തി നിവേദ്യ പൂജകള്‍ക്കുശേഷം പുഷ്പിണി സ്തുതി ഗീതങ്ങള്‍ പാടി രാത്രി മുഴുവന്‍ ഉറക്കമിളച്ച് കഴിഞ്ഞുകൂടി.
നടതുറന്നശേഷം ദേവീനടയില്‍ തിരുവാതിര ആഘോഷത്തിന്റെ തിരുവാതിര ശീലുകള്‍ ഉയര്‍ന്നു. ദേവീസാന്നി ദ്ധ്യത്തില്‍ തിരുവാതിരകളി ഇവിടുത്തെ മാത്രം പ്രത്യേക തയാണ്.
എല്ലാ ദിവസവും രാവിലെ 4.30 മുതല്‍ 1.30 വരെയും വൈകീട്ട് 4 മുതല്‍ 8.30 വരെയുമാണ് ദര്‍ശനസമയം. ജനുവരി 15 ന് രാത്രി 8 ന് നട അടയ്ക്കുന്നതോടെ ഉത്സവത്തിന് സമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: