കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ചാകാം രാജ്യത്ത് നടക്കുന്ന തീവ്രവാദി അക്രമങ്ങളെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഭാരതത്തിലെ ശക്തനായ ഭരണാധികാരിയായ നരേന്ദ്രമോദിയുടെ ലക്ഷ്യം രാജ്യപുരോഗതിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം തീവ്രവാദികളുടെ ലക്ഷ്യമായേക്കാം.
വിവിധ മതന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിന് ഭാരതം ശക്തമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് ഭരിക്കുന്നത് ഐഎസ്ഐ പോലുള്ള സംഘടനകളാണെന്നും മതപരിവര്‍ത്തനം തടയുന്നതിന് നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: