പൊന്‍കുന്നം: ആറു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന ആചാരത്തിന് ഇളങ്ങുളം ധര്‍മശാസ്താ ക്ഷേത്രത്തില്‍ വീണ്ടും തുടക്കം. എരുമേലി പേട്ടതുള്ളലിന് എത്തുന്ന ആലങ്ങാട്ട് സംഘം ഇളങ്ങുളം ധര്‍മശാസ്താവിന്റെ തിരുസന്നിധിയില്‍ പാനകപൂജ നടത്തുന്ന ചടങ്ങാണ് 60 വര്‍ഷങ്ങള്‍ക്കു ശേഷം 8ന് പുനരാരംഭിക്കുന്നത്.
8ന് വൈകിട്ട് ആറിന് ഇളങ്ങുളത്ത് എത്തുന്ന ആലങ്ങാട്ട് സംഘത്തെ വരവേല്‍ക്കും. ദീപാരാധനയ്ക്കു ശേഷം മഹാഗണപതി, ധര്‍മശാസ്താവ്, സുബ്രഹ്മണ്യന് എന്നീ മൂര്‍ത്തികളുടെ പീഠങ്ങള്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ സ്ഥാപിച്ചു പാനക പൂജ നടത്തും. സമൂഹ പെരിയോന്‍ എ.കെ. വിജയകുമാര്‍ അമ്പാടത്ത് നേതൃത്വം നല്‍കും. പിറ്റേന്നു രാവി ലെ സംഘം എരുമേലിക്കു പുറപ്പെടും. എരുമേലി വിരിസ്ഥാനത്തില് പീഠം വച്ചു പാനക പൂജ നടത്തും.
11നാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍.ഇടക്കാലത്ത് മുടങ്ങിപ്പോയ ആചാരം പുനരാരംഭിക്കാന്‍ എട്ടിന് വൈകുന്നേരം ആറിന് എത്തുന്ന പേട്ട സംഘത്തിനു ഗംഭീര വരവേല്പാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: