തിരുവനന്തപുരം: ഭരിക്കുന്ന സര്‍ക്കാര്‍ ഏതെന്ന് നോക്കാതെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) മുന്നിട്ടിറങ്ങുമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്. ബിഎംഎസ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ നാല്പതു കോടിയിലേറെ വരുന്ന തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ചവരുത്താന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ബിഎംഎസ് എന്നും സമരത്തിന്റെ പാതയിലാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ബിഎംഎസിന്റെ സമരം. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ചില നിലപാടുകളോട് എതിര്‍പ്പുണ്ട്. ഇഎസ്ഐ അടക്കമുള്ള സേവനങ്ങളില്‍ വരുത്തിയ മാറ്റം തൊഴിലാളി വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതും നാല്പത് തൊഴിലാളികളില്‍ കുറവ് തൊഴിലാളികള്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ കോടിക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ്. സാമൂഹ്യ സുരക്ഷാ പദ്ദതികളായ ഇഎസ്ഐ, പിഎഫ് എന്നീ കാര്യങ്ങള്‍ ഇത്തരം തൊഴിലാളികള്‍ക്ക് ബാധകമല്ല എന്ന കാര്യം അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഷൂറസ് മേഘലയില്‍ വിദേശ പങ്കാളിത്തം കൊണ്ട് വരുന്നതും വിദേശത്ത് നിന്നുള്ള തട്ടിക്കൂട്ട് സംഘടനകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കാരണമാകും. റെയില്‍വേസ്റ്റേഷനുകള്‍ സ്വകാര്യവത്കരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും പുനഃപരിശോധിക്കണം. തൊഴിലാളികളെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് രാജ്യത്തെ തൊഴിലാളിസംഘടനകളോട് ചര്‍ച്ച നടത്താന്‍ ഭരണാധികാരികള്‍ തയ്യാറാവണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭാരതത്തിലെ ജീവിതം നിരാശാജനകമായിരുന്നു. ഭൂമിയും ആകാശവും കോണ്‍ഗ്രസ് വിറ്റു. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിന് പദ്ധതികളൊരുങ്ങി കഴിഞ്ഞു. തൊഴിലാളികളെ സംബന്ധിക്കുന്ന തീരുമാനങ്ങളിലും അത്തരത്തിലുള്ള സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ പൈതൃകമൂല്യങ്ങളില്‍ നിന്ന് പ്രവര്‍ത്തിച്ചത് കെണ്ടാണ് ബിഎംഎസ് കരുത്താര്‍ജ്ജിച്ച് മുന്നേറുന്നതെന്ന് ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് ടി.വി. പ്രസാദ് ബാബു പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷ തൊഴിലാളി സംഘടനകളടക്കം ബിഎംഎസിന്റെ വളര്‍ച്ചയില്‍ ഭയക്കുന്നു.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാകണം ബിഎംഎസിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടരിമാരായ ജി.കെ. അജിത്ത്, സി.വി. രാജേഷ്, ഗോവിന്ദ് ആര്. തമ്പി, ബി സതികുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റായി സി. ബാബുക്കുട്ടനെയും സെക്രട്ടറിയായി കെ. മനോഷ് കുമാറിനെയും ഖജാന്‍ജിയായി അഖിലിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: