തിരുവനന്തപുരം: ദേശീയ ജലവികസന ഏജന്‍സി(എന്‍ഡബ്ല്യുഡിഎ) സബ് ഡിവിഷന് ഓഫീസ് തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള തീരുമാനം ദേശീയ ജലവികസന ഏജന്‍സി റദ്ദാക്കി.
കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി ഇടപെട്ടാണ് ഓഫീസ് തിരുവനന്തപുരത്ത് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
എന്നാല്‍ ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് സബ് ഡിവിഷന് ഓഫീസ് മാറ്റാനുള്ള നീക്കം താല്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ ഓഫീസ് തിരുവനന്തപുരത്ത് നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിരുന്നില്ല.
ഇതേത്തുടര്‍ന്ന് ഓഫീസ് തലസ്ഥാന നഗരിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. ഓഫീസ് തിരുവനന്തപുരത്ത് തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതോടെ കേന്ദ്രമന്ത്രി ദേശീയ ജലവികസന ഏജന്‍സിയെ കൊണ്ട് തീരുമാനം റദ്ദാക്കിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: