പേട്ട: തുമ്പകിന്ഫ്രാ പാര്‍ക്കിലെ പൂജാഗാര്മെന്റ്സ് പൂട്ടിയതിന് പിന്നില്‍ ദുരൂഹതകള്‍. തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ശമ്പള കുടിശിക നല്‍കുക, കമ്പനി തുറന്ന് പ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരവേദിയില്‍ തൊഴിലാളികള്‍ ഉന്നയിച്ചിരിക്കുന്നത്.
സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം. സ്ത്രീകളടക്കമുള്ള അറുനൂറോളം തൊഴിലാളികള്‍ക്കായി ജൂലായ് മുതലുള്ള ശമ്പളം നല്‍കാനുണ്ടെന്നാണ് പറയുന്നത്. ഗാര്‍മെന്റ്സ് ഉത്പന്നങ്ങള്‍ കയറ്റി അയച്ചതില്‍ കമ്പനിയില്‍ എത്തേണ്ട വരുമാനത്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് കമ്പനിയുടമ നടത്തിയതായും പറയപ്പെടുന്നു.
കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ചാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുടിശിക ശമ്പളം ഓണത്തിന് നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനിയില്‍ പണമില്ലെന്ന് പറഞ്ഞ് ഉടമസ്ഥയായ ഉഷ ഒഴിഞ്ഞു മാറിയതോടെ ബിസിനസ് പങ്കാളിയായകണ്സ്ട്രക്ഷന് കമ്പനി ഉടമ നിര്‍മ്മല്‍ ഓണ അലവന്‍സ് നല്കി തൊഴിലാളികളെ പറഞ്ഞു വിടുകയാണുണ്ടായത്.
സപ്തംബര്‍ 10ന് കമ്പനി തുറക്കുമ്പോള്‍ ശമ്പള കുടിശിക തീര്‍ത്തു നല്‍കാമെന്നും ഉഷ തൊഴിലാളികള്‍ക്ക് ഉറപ്പു നല്കി എന്നാല്‍ പറഞ്ഞ തീയതിയില്‍ കമ്പനി തുറക്കാന്‍ മാനേജുമെന്റ് തയ്യാറായില്ല. നവംബര്‍ 24ന് കമ്പനി തുറന്നെങ്കിലും ശമ്പള കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളുടെ പരാതിപ്രകാരം കഴക്കൂട്ടം പോലീസ് ഉഷയെ അറസ്റ്റുചെയ്യുകയായിരുന്നു.
ഡിസംബര്‍ 1ന് ജാമ്യത്തിലിറങ്ങിയ ഉഷ ഒരു മാസത്തെ ശമ്പളം മാത്രമേ കുടിശികയുള്ളുവെന്നും ബിസിനസ് പങ്കാളിയായനിര്മ്മലും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ തൊഴിലാളികളെ കൊണ്ട് മനഃപൂര്‍വ്വം സമരം ചെയ്യിപ്പിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. നിര്‍മ്മലും കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടിന്മേല് സ്ഥാപനത്തിന്റെ പൂര്‍ണ്ണാവകാശം എഴുതിത്തരാന്‍ നിര്‍മ്മല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് ഉഷ അറിയിച്ചു. 8ന് നിര്‍മ്മലുമായി വീണ്ടും ചര്‍ച്ച നടത്തുകയാണെന്നും പറഞ്ഞു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഉഷ മലക്കം മറിയുകയാണുണ്ടായത്.
കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും ബിസിനസ് പങ്കാളിയായ നിര്‍മ്മലുമായി യാതൊരു പ്രശ്നമില്ലെന്നും നിര്‍മ്മല്‍ തന്റെ ബന്ധുകൂടിയാണെന്ന നിലപാടാണ് ഉഷ കൈക്കൊണ്ടതത്രേ. അതേസമയം തൊഴിലാളികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സിഐടിയു ഡിസംബര്‍ 29 മുതല്‍ തുടങ്ങിയ സമരം മുതലെടുപ്പിനുള്ള വേദിയാണെന്നുള്ള സംശയവും നിലനില്ക്കുന്നു. കമ്പനിയില്‍ തൊഴിലാളി പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ മാറി നിന്ന കമ്മ്യൂണിസ്റ്റ് സഖാക്കള്‍ കമ്പനി പൂട്ടി മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സമരവേദിയൊരുക്കി തൊഴിലാളികളെകൊണ്ട് സമരം ചെയ്യിപ്പിക്കുന്നത്.
കമ്പനി പുതിയ മാനേജുമെന്റ് എടുക്കണമെന്നാണ് സിഐടിയു നിലപാട്. കമ്പനിയിന്മേല് നിര്‍മ്മല്‍ കണ്‍സ്ട്രക്ഷന്‍ താത്പര്യമുള്ള സാഹചര്യത്തില്‍ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്. അങ്ങനെയെങ്കില്‍ തൊഴിലാളികളുടെ ജൂലൈ മുതലുള്ള ശമ്പളം നഷ്ടപ്പെടും. പുതിയ മാനേജുമെന്റ്ിന്റെ തീരുമാനങ്ങള്‍ തൊഴിലാളികള്‍ അംഗീകരിക്കേണ്ടിവരും. ഇതോടെ സിഐടിയു നേടുന്ന നേട്ടവും വലുതാണ്. കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ ഉഷയ്ക്ക് കമ്പനിയിന്മേല് അവകാശമുണ്ടായിരിക്കുകയും ചെയ്യും. ചുരുക്കത്തില്‍ തൊഴിലാളികള്‍ക്ക് കുടിശിക ശമ്പളയിനത്തിലുള്ള ലക്ഷങ്ങള്‍ നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: