തൊടുപുഴ:പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. മുതലക്കോളം കൊല്ലപ്പള്ളിയില്‍ സാബുവിന്റെ മകന് മാത്യൂസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കെഎസ്യു ജില്ലാ പ്രസിഡന്റിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തത്. കെഎസ്യുക്കാര് കഴിഞ്ഞ ഒരാഴ്ചയായി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.
പി.ടി തോമസ് അനുഭാവികളും ഡിസിസി പ്രസിഡന്റ് റോയി.കെ പൗലോസിന്റെ അനുഭാവികളും തമ്മിലാണ് സംഘര്‍ഷം നടന്നത്. നാല് ദിവസം മുന്‍പ് കെഎസ്യു ജില്ലാ സെക്രട്ടറി ടോണിക്ക് മര്‍ദ്ദനമേറ്റതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
ഇതിന് തൊട്ടടുത്ത ദിവസം പി.ടി തോമസിനെ അനുകൂലിക്കുന്ന കെഎസ്യുക്കാരന്റെ ബൈക്ക് കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കത്തിച്ചു. തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. ബൈക്ക് കത്തിക്കുന്നത് കണ്ട വിദ്യാര്‍ത്ഥിയാണ് മാത്യൂസ്. മാത്യൂസ് പോലീസില്‍ മൊഴി നല്കാതിരിക്കാനാണ് തട്ടിക്കൊണ്ടുപോയത്.
നിയാസ് കൂരാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. കുമളിയില്‍ എത്തിച്ച വിദ്യാര്‍ത്ഥിയെ റോഡുവക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
സ്വകാര്യ ബസില്‍ തൊടുപുഴയില്‍ എത്തിയ വിദ്യാര്‍ത്ഥി ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഹാജരായി. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടു. നിയാസ് കൂരാപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. ഇന്നലെ രാത്രി പോലീസ് സംഘം ഇയാളുടെ വീട്ടില്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: