ആലപ്പുഴ:ആലപ്പുഴയില്ചുംബനസമരം നടന്നു. ബീച്ചിലെ ചുംബനസമരം പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചു സമരാനുകൂലികളായ പത്തിലധികം പേര് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനിയില്‍ ഒത്തുകൂടി ചുംബിച്ചു പ്രതിഷേധിച്ചു. ഇവരെ പോലീസ് എത്തി അറസ്റ്റു ചെയ്തു.
സമരവേദിയായി പ്രഖ്യാപിച്ചിരുന്ന ബീച്ചില്‍ സമരത്തിനെത്തിയ 41 പേരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവര്‍ പോലീസ് സ്റ്റേഷനുള്ളില്‍ ചുംബനം നടത്തി പ്രതിഷേധിച്ചു.
സദാചാര പോലീസിനും ഫാസിസത്തിനെതിരെ ചുംബന സമരം നടത്താനെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സമരത്തിന്റെ സംഘാടകരില്‍ പ്രമുഖരായ ഷൈന്‍, രശ്മി എന്നിവരടക്കം 41 പേരെയാണ് അറസ്റ്റു ചെയ്ത് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
മൂന്ന് ബാച്ചുകളായി തിരിഞ്ഞായിരുന്നു ചുംബന സമരക്കാര്‍ എത്തിയത്. ഇതില്‍ രണ്ട് സംഘത്തെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് നീക്കി. നൂറോളം പേര് സമരത്തിന് എത്തിയിരുന്നെങ്കിലും ഇരുപതോളം പേര് മാത്രമാണ് സമരത്തിന് മുന്നിട്ടിറങ്ങിയത്.
സമരം നടന്ന ആലപ്പുഴ ബീച്ച് പരിസരം നേരത്തെ തന്നെ പോലീസിന്റെ വലയത്തിലായിരുന്നു. ഭീകര സംഘടനകള്‍ സമരത്തിലേക്ക് നുഴഞ്ഞു കയറുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
സമരക്കാരെ മാത്രമാണ് ബീച്ചിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചത്. സാധാരണ ഞായറാഴ്ചകളില്‍ തിരക്കേറെയുണ്ടാവാറുള്ള കടല്‍പ്പാലം വിജനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: