കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം എന്താണെങ്കിലും അത് നിറവേറ്റുമെന്ന് നടന് സുരേഷ് ഗോപി. താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയ കാര്യവും സംസാരിച്ച കാര്യങ്ങളും ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത് മോദി തന്നെയാണ്. മറ്റുകാര്യങ്ങളും അദ്ദേഹംതന്നെ വെളിപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി രാജ്യസഭാ സീറ്റ് നല്കിയാല് അത് വേണ്ടെന്ന് പറയില്ല. എന്നാല്‍ ആരും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും അത് വെറും കേട്ടുകേഴ്വി മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നില്ല. കോണ്‍ഗ്രസ്സാണ് ആദ്യം തന്നെ ക്ഷണിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ കോലം കത്തിച്ചതിനെത്തുടര്‍ന്നാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
കരുണാകരന്, എ കെ ആന്റണി, വി എസ് അച്യുതാനന്ദന് എന്നീ നേതാക്കളോട് തനിക്ക് ബഹുമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: