ആലപ്പുഴ: ആലപ്പുഴയില്‍ ഇന്ന് ചുംബനസമരം നടത്തുമെന്ന് കിസ് എഗയിന്‍സ്റ്റ് ഫാസിസം പ്രവര്‍ത്തകര്‍. ആലപ്പുഴ ബീച്ചില്‍ ഇന്ന് രണ്ട് മണി മുതലാണ് സമരം സംഘടിപ്പിച്ചിരിക്കൂന്നത്. സമരത്തില്‍ ആയിരത്തോളം പേര് പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
മറ്റു ജില്ലകളില്‍ ചുബനസമരവുമായി ബന്ധപ്പെട്ട്സംഘര്ഷം ഉണ്ടായതിനാല്‍ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. സമരം കാണാന്‍ ഇതിന്റെ 10 ഇരട്ടിയിലധികം ആളുകള്‍ കടപ്പുറത്തെത്തുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇടത് അനൂകുലസംഘടനകളുള്പ്പടെ പത്തോളം സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
സമരത്തോട് അനുബന്ധിച്ച് അക്രമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്സംഘാടകര്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ച് ആലപ്പുഴ പോലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്കി. കേരള പോലീസ് ആക്ട് 42 പ്രകാരം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറാണ് നോട്ടീസ് നല്‍കിയത്. മുന്‍ ചുംബന സമരങ്ങളില്‍ വ്യാപകമായ അക്രമം അരങ്ങേറിയതിനാല്‍ ഇത്തവണ പോലീസ് അതീവ ജാഗ്രതയിലാണ്.
ആയിരത്തോളം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. കിസ് എഗന്‍സ്റ്റ് ഫാസിസം എന്ന പേരിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയില്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഭാരവാഹികളാണ് ചുംബനസമരത്തിന് ചുക്കാന്‍ പിടിക്കൂന്നത് കിസ് ഓഫ് ലൗ പ്രവര്‍ത്തകരുടെ പിന്തുണയും സമരത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: