മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെയും നെല്ലിപ്പുഴയുടെയും ഇരു കരകളിലും വന്‍ തോതിലുള്ള കയ്യേറ്റം. പുഴയോരത്തെ പുറമ്പോക്കുകള്‍ വേലിക്കെട്ടി തിരിച്ചാണ് കയ്യേറ്റം. ഇതു കാരണം സാധാരണക്കാര്‍ക്ക് പുഴയിലേക്കിറങ്ങാന്‍ പോലും വഴിയില്ലാത്ത സ്ഥിതിയാണ്. വേനല്‍ കാലത്ത് വെള്ളം കുറയുന്നതിനനുസരിച്ച് അതിര്‍ത്തി മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പുഴയുടെ ഗതി തിരിച്ചു വിടാനായി കൈതയും ഇല്ലിയും വച്ചു പിടിപ്പിച്ചാണ് കയ്യേറ്റം.
കയ്യേറുന്നത് ചോദ്യം ചെയ്തവരോട് വഴി മുടക്കില്ലെന്നും കന്നുകാലികള്‍ കൃഷിയിടത്തിലേക്കു കയറുന്നത് തടയാനാണ് കെട്ടുന്നതെന്നുമാണ് ചില സ്ഥല ഉടമകള്‍ പറഞ്ഞിരുന്നത്. മാസങ്ങള്‍ കഴിഞ്ഞതോടെ പുഴയോരത്തെ പല വഴികളും ഉടമകള്‍ കെട്ടിയടച്ചു. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുഴയിലേക്കിറങ്ങാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്. രണ്ട് പുഴകളുടെയും ഇരുകരകളിലും കയ്യേറ്റം കാരണം പുഴ തോടിന്റെ വീതിയിലേക്ക് ചുരുങ്ങി. ഇതിനു പുറമെ മണല്‍ വാരലും കൂടിയായതോടെ പുഴ പൂര്‍ണമായും നശിക്കുന്ന സ്ഥിതിയിലായി. പുഴ കയ്യേറ്റത്തിന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് പഞ്ചായത്ത് റവന്യു വകുപ്പിനു കത്തു നല്‍കിയിട്ട് മൂന്നു വര്‍ഷമായി.
പലതവണ ഇക്കാര്യം ഓര്‍മിപ്പിച്ചെങ്കിലും റവന്യു വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല. സര്‍വേ നടത്താന്‍ ആളില്ലെന്നാണ് റവന്യു വകുപ്പിന്റെ ന്യായീകരണം. പുഴ കയ്യേറ്റം അളക്കാനായി പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു കയ്യേറിയ സ്ഥലത്ത് തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളില്‍ നിന്ന് ആദായങ്ങളെടുത്തു തുടങ്ങിയിട്ടും കയ്യേറ്റം കാണേണ്ടവര്‍ കാണുന്നില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് പുഴയോട് ചേര്‍ന്ന് ഉണ്ടായിരുന്ന മണല്‍ പരപ്പുകളും പുല്‍മേടുകളും സ്വകാര്യ വൃക്തികളുടെ വേലിക്കെട്ടിനുള്ളിലായി. കയ്യേറ്റത്തിന് ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും അധികാര കേന്ദ്രങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: