വടക്കഞ്ചേരി: മലയോരമേഖലയില്‍ കുരുമുളക് കൊടികള്‍ക്കു പടരുന്ന രോഗത്തിന് ശമനമില്ല. കര്‍ഷകരുടെ മനസില്‍ തീ പടരുന്നു. വൈറസ് രോഗമല്ല ദ്രുതവാട്ടമാണ് കുരുമുളകിന് പടരുന്നതെന്ന കൃഷിവകുപ്പിന്റെ കണ്ടെത്തലും തെറ്റിച്ചാണ് മലയോരത്ത് രോഗം വ്യാപകമാകുന്നത്. ഇത് ദ്രുതവാട്ടമല്ലെന്നും സാവകാശ വാട്ടമാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
വളരെ സാവധാനം മാസങ്ങള്‍ക്കുശേഷമാണ് മുളക് കൊടികള്‍ പഴുത്ത് ഉണങ്ങി നശിക്കുന്നത്. വിളവെടുപ്പിന് ഇനി രെുമാസം മാത്രം ശേഷിക്കേ കൊടികള്‍ വാടി മുളക് പാകമാകാതെ കൊഴിഞ്ഞു നശിക്കുകയാണെന്ന് തളികകല്ലിലെ കുരുമുളക് കര്‍ഷകര്‍ പറഞ്ഞു.റബര്‍വില ഇടിഞ്ഞപ്പോള്‍ അതുവഴിയുണ്ടാകുന്ന നഷ്ടം കുരുമുളകിലൂടെ കണ്ടെത്താമെന്ന പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്താണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: