കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് ബിജെപി ബൂത്ത് പ്രസിഡണ്ട് ചക്കമല്ലിശ്ശേരി സദാനന്ദന്റെ മകന് സനല്‍ (27) ആണ് ആക്രമിക്കപ്പെട്ടത്. വെല്‍ഡിംഗ് ജോലിക്കാരനായ സനല്‍ വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം രാജു, അര്ജുന് എന്നിവരുമൊരുമിച്ച് അടുത്ത് താമസിക്കുന്ന മറ്റൊരു സുഹൃത്തായ ശ്രീരാജിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
വഴിയില്‍ വെച്ച് ശ്രീരാജിനെ കാണുകയും റോഡരികില്‍ നിന്ന് സംസാരിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഈ സമയത്ത് മൂന്ന് ബൈക്കുകളിലായെത്തിയ തേമാലി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള 6 അംഗ ഗുണ്ടാസംഘം ശ്രീരാജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച സനലിനെ പ്രതികള്‍ ഇരുമ്പ് പൈപ്പും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയില്‍ ഇടതു ചെവിക്ക് താഴെ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന സനലിനെ കോടാലി സാമൂഹ്യആരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദദ്ധ ചികിത്സക്കായി കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലെ മുറിവിനു ഏഴു തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. ശരീരമാസകലം അടിയേറ്റ പാടുകളുമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിക്കുളങ്ങര പോലീസ് ആശുപത്രിയിലെത്തി സനലിന്റെ മൊഴിയെടുത്തു.
വാസുപുരത്ത് സുല്‍ത്താന്‍ എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സ്ഥിരം ക്രിമിനലുകളാണ് അക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് മാങ്കുറ്റിപ്പാടത്ത് നിന്നും കോടാലിയിലേക്ക് പ്രകടനം നടത്തി. ബിജെപി നേതാക്കളായ പി.സി.ബിനോയ്, കെ.കൃഷ്ണകുമാര്‍, വി.എം.ചന്ദ്രന്, ശിവാനന്ദന് മോനൊടി, പി.സി.ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: