കൊട്ടാരക്കര: വെട്ടിക്കവല പഞ്ചായത്ത് വിഭജിച്ച് ചക്കുവരക്കല്‍ ഗ്രാമപഞ്ചായത്ത് എന്ന നാട്ടുകാരുടെ സ്വപ്നം ഉടന്‍ യാഥാര്‍ഥ്യമാകും.ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി അതിര്‍ത്തിനിര്‍ണയം നടത്തി. ഇനി നടപടിക്രമങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതിക്ഷ.
അന്പതിനായിരത്തിന് താഴെ ജനസംഖ്യയുള്ള വെട്ടിക്കവല പഞ്ചായത്തില്‍ നിലവില്‍ 21 വാര്‍ഡുകളാണുള്ളത്. പഞ്ചായത്തിന്റ പല ഭാഗങ്ങളില്‍ നിന്നും ആസ്ഥാനമായ വെട്ടിക്കവലയിലെത്തുക ദുഷ്കരമായിരുന്നു. ഗതാഗതസൗകര്യങ്ങളുടെയും റോഡിന്റേയും അപര്യാപ്തതയായിരുന്നു പ്രധാനകാരണം. വികസനമെത്തിനോക്കാത്ത പ്രദേശങ്ങളും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളും ധാരാളമാണ്.
പുതിയ പഞ്ചായത്ത് വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുതിയ പഞ്ചായത്തില്‍ കടുവപ്പാറ, കമുകിന്‍കോട്, തലച്ചിറ, തലച്ചിറ ഈസ്റ്റ്, ചക്കുവരയ്ക്കല്‍, ഗാന്ധിഗ്രാം, കോട്ടവട്ടം നോര്‍ത്ത്, കോട്ടവട്ടം, കോക്കാട് നോര്‍ത്ത്, കോക്കാട് എന്നീ പത്തുവാര്ഡുകളാകും ഉണ്ടാവുക. ആസ്ഥാനം ചക്കുവരക്കല്‍ വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വകൂപ്പ്മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: