കൊല്ലം: സെന്‍ട്രല്‍ ഫോര്‍ ഇന്ത്യന്‍ മ്യൂസിക് ആര്‍ട്സ് ആന്റ് കള്‍ച്ചറിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ കൊട്ടാരക്കരയില്‍ തുടക്കമാകും. കുട്ടികളുടെ കലാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി കലാപഠനകേന്ദ്രം, ഡാന്‍സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍, ടാലന്റ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, അഫ്ഗാന് മലയാളികൂട്ടായ്മ നല്‍കിവരുന്ന സിമാക്ക് സാഹിത്യപുരസ്കാരം, എന്റെ ആരോഗ്യഗ്രാമം എന്നിവയാണ് 2015ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിപുലമായ പരിപാടികള്‍.
നാളെ രാവിലെ 11ന് സിമാക്ക് കലാപഠനകേന്ദ്രം കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച കലാകാരന്മാരാണ് ഇവിടെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.
ശാസ്ത്രീയസംഗീതം ഉപകരണസംഗീതം, നൃത്തം എന്നിവയിലായിരിക്കും ക്ലാസുകള്‍. മേയില്‍ ഡാന്‍സ് ആന്റ് മ്യൂസിക്കല്‍ ഫെസ്റ്റിവല്‍, ജൂണില്‍ ടാലന്റ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ആഗസ്തില്‍ പുരസ്കാരസമര്‍പ്പണം, ഡിസംബറില്‍ ആരോഗ്യഗ്രാമപദ്ധതിയുമാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8589988683. പത്രസമ്മേളനത്തില്‍ എം.രാജീവ്, മുഖത്തല ശിവജി, മുഞ്ഞിനാട് പത്മകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: