പരവൂര്‍: പരവൂര്‍ പോലീസ് സ്റ്റേഷനില്‍ ആര്‍എസ്എസ് പ്രവര്ത്തങകരെ പോലീസ് ക്രൂരമായി തല്ലിചതച്ചു.
പൂതക്കുളത്ത് സിപിഎം സംഘം ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്കെന്ന വ്യാജേന പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയും സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പരവൂര്‍ പോലീസിന്ടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു.
ആറു മാസത്തിന് മുമ്പ് അപകടത്തെ തുടര്‍ന്ന് കോമാ സ്റ്റേജില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജിതിനെയാണ് പരവൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്.
ലാത്തികൊണ്ട് തലക്കടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചതോടെയാണ് സുജിത്തിനെയും മറ്റ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്.
സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി പരവൂര്‍ എസ്ഐ മാറിയിട്ടുണ്ട് എന്നതിന്റെ മുഖ്യ തെളിവാണിത്. പോലീസിന്റെ ഈ കാടത്തത്തില്‍ പ്രതിഷേധിച്ചും പൂതക്കുളത്ത് സിപിഎം സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ പരവൂരില്‍ പ്രകടനം നടത്തി.
പൂതക്കുളത്ത് സിപിഎം സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതികരിക്കുമെന്ന് ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാപ്രമുഖ് ജഗദീഷ് മുന്നറിയിപ്പ് നല്കി. പൂതക്കുളത്ത് സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പരവൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. വിദ്യാര്‍ത്ഥികളെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആക്രമിച്ച് നാടിന്റെ സമാധാനം കെടുത്തിയ സിപിഎം ഗുണ്ടകള്‍ക്കായി പോലീസ് ഇരുട്ടില്‍ തപ്പുന്നു.
സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ മാത്രം പോലീസിന് കഴിയുന്നില്ലെന്നത് പ്രതികളെ സംരക്ഷിക്കുവാനുള്ള തന്ത്രമാണ് വെളിപ്പെടുത്തുന്നതെന്നും ജഗദീഷ് പറഞ്ഞു. ആര് എസ്എസ് നഗര്‍ കാര്യവാഹ് അനൂപ് പൂതക്കുളം, ഹിന്ദു ഐക്യവേദി നേതാക്കളായ ബിജു പരവൂര്‍, മാങ്കുളം രാജേഷ്, എസ്.കെ ഉദയകുമാര്‍, മോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് പരവൂര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: