കൊല്ലം: ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന കൊല്ലം ഈസ്റ്റ് റോട്ടറി ക്ലബിന്റെ വകയായി ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ അറയ്ക്കല്‍ വില്ലേജിലെ അഞ്ചു വാര്‍ഡുകളില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി സൗരോര്‍ജ്ജ വൈദ്യുതീകരണം നടത്തികൊടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈദ്യുതി കണക്ഷന് കിട്ടാത്ത 25 കുടുംബാംഗങ്ങള്‍ക്കാണ് ഈ നവവത്സരസമ്മാനം. നാല് എല്‍ഇഡി ബള്‍ബുകളും സോളാര്‍ പാനലും ബാറ്ററിയും അടങ്ങുന്ന സോളാര്‍ ഹോം ലൈറ്റിങ് സിസ്റ്റമാണ് ഒരു വീട്ടിലേക്കു നല്‍കുന്നത്.
രണ്ടരലക്ഷം രൂപ ചെലവില്‍ നടത്തുന്ന ഈ പദ്ധതി കേരളത്തിലെ അഞ്ചു തെക്കന്‍ ജില്ലകളില്‍ റോട്ടറി ഡിസ്ട്രിക്ട് 3211 നടത്തുന്ന പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. നാളെ ഉച്ചക്ക് രണ്ടിന് അറയ്ക്കല്‍ മതുരപ്പ ജംഗ്ഷനില്‍ കൂടുന്ന പൊതുയോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി പദ്ധതി ഉദ്ഘാടനം ചെയ്യും.
കെ.രാജു എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എസ്.ശശികുമാര്‍, നിയുക്ത ഗവര്‍ണര്‍ ജോണ്‍ ഡാനിയേല്‍, ഡിസ്ട്രിക്ട് പ്രോജക്ട് ചെയര്മാന് മേലൂര്‍ ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ജോണ്‍ ഡാനിയേല്‍, ആര്.വിജയകുമാര്‍, ദേവകിനന്ദന്‍, കുര്യന് ആന്‍ഡ്രൂസ്, മുരളീകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: