മട്ടാഞ്ചേരി: കഞ്ചാവും, കൊക്കെയ്നും, പുകയില ഉത്പന്നങ്ങളുടെയും വന്‍ശേഖരം പിടികൂടി. കോര്പ്പറേഷന് ഡിവിഷനുകളും രണ്ട് പഞ്ചായത്തുകളുമുള്‍പ്പെടുന്ന പശ്ചിമകൊച്ചിയിലെ ആറ് പോലീസ് സ്റ്റേഷനുകളിലും എക്സൈസ് വിഭാഗവുമായി പിടികൂടിയത് 14 കിലോയിലേറെ കഞ്ചാവും ആയിരം പാക്കറ്റിലേറെ നിരോധിത പുകയില ഉത്പന്നവും അരലക്ഷംരൂപയുടെ കൊക്കെയ്നും. ഷാഡോ പോലീസും സ്റ്റേഷന് സംഘവുമടങ്ങുന്നവര് പിടികൂടിയത് 12 കിലോയോളം കഞ്ചാവും മൂന്ന്ഗ്രാം കൊക്കെയ്നും.
ചെറിയ വിദ്യാലയങ്ങള്‍ മുതല്‍ കോളേജും അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്ക്കുംവരെ വില്പന നടത്തുന്ന ലഹരി തോതിന്റെ പകുതിയില്‍ താഴെമാത്രമാണ് പോലീസ് സംഘത്തിന് പിടിക്കുവാന്‍ കഴിയുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പുതുവത്സരാഘോഷം-ബിനാലെ ആഘോഷം തുടങ്ങിയശേഷം 10 ദിവസത്തിനകം പിടികൂടിയത് മൂന്നുകിലോയോളം കഞ്ചാവും കൊക്കെയ്നുമാണ്.
കുമ്പളങ്ങി, കണ്ണമാലി (ചെല്ലാനം) പഞ്ചായത്തുകളും കഞ്ചാവ് വില്പനയുടെ കേന്ദ്രങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മദ്യവില്പന, നിരോധിത പുകയില ഉത്പന്നവില്പന എന്നിവയിലും പശ്ചിമകൊച്ചി മുന്നേറ്റത്തിലാണ്. ലഹരിമൂലമുള്ള രണ്ട് കൊലപാതകങ്ങളും 2014ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ആറ് പീഡനക്കേസുകളും 20ലേറെ വീടുകയറി ആക്രമണവും. അപകടമരണങ്ങളില്‍ 40ഓളം ജീവനുകള്‍ നഷ്ടപ്പെട്ടതും 2014ലെ പശ്ചിമകൊച്ചിയുടെ ബാക്കിപത്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: