കൊച്ചി: നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളായ ഗതാഗതകുരുക്ക്, റോഡ് അറ്റകുറ്റപ്പണി, മാലിന്യനിര്‍മ്മാര്‍ജ്ജനം, കൊതുകുനശീകരണം എന്നിവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാതെ നികുതിപണം ഉപയോഗിച്ച് അനാവശ്യമായി അടിക്കടി വിദേശയാത്ര നടത്തുന്നതില്‍ പ്രതിഷേധിച്ച് മേയര്‍ക്ക് പുതുവത്സരസമ്മാനമായി വിദേശയാത്രക്ക് ഉപയോഗിക്കുന്നതിനായി ‘കോട്ട്’ നല്‍കുന്നതിന് എറണാകുളം വികസനസമിതി യോഗം തിരുമാനിച്ചു. കോട്ട് കൊറിയറില്‍ അയച്ചുകൊടുക്കുന്നതിനാണ് തിരുമാനം.
പ്രസിഡന്റ് കെ. ലക്ഷ്മീനാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. എസ്. ദിലീപ്കുമാര്, ജോ പാലോക്കാരന്‍, കുമ്പളം രവി, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, പി. എ. ബാലകൃഷ്ണന്, അബ്ദുള്‍ റഷീദ്ഹാജി, ടി. എന്‍. പ്രതാപന്, പി. എല്‍. ആനന്ദ്, പ്രീതി രാജന്, ഗോപിനാഥകമ്മത്ത്, സി. ജെ. തോമസ്, കെ. എന്‍. സുനില്‍, ഹരിപൈ, സുകുമാരന്‍, മുഹമ്മദ് കമറാന്, പി. എസ്. ഭാസി, ജലജ ആചാര്യ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: