അങ്കമാലി: അങ്കമാലി ഹോളിഫാമിലി ഹൈസ്കൂളില്‍ വാര്‍ഷികവും യാത്രയയപ്പ് ചടങ്ങും നടന്നു. മാനേജര്‍ റവ.സി. ആനീസ് വള്ളിപ്പാലത്തിന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഷികാഘോഷവും ജില്ലാതല സവിശേഷ പഠനപദ്ധതിയും (സ്മൈല്‍) അങ്കമാലി എംഎല്‍എ അഡ്വ. ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു.
സ്മൈല്‍ പദ്ധതി നടപ്പിലാക്കുന്ന ഈ സ്കൂളില്‍ കുട്ടികളുടെ പഠനപുരോഗതിക്കുവേണ്ടി ഇ-ലൈബ്രറി സംവിധാനം ഒരുക്കുന്നതിന് എംഎല്‍എ ഫണ്ടില്‍നിന്ന് ഒരുലക്ഷംരൂപ ധനസഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് റവ.സി. ഫീനപോള് സ്വാഗതം ആശംസിക്കുകയും അങ്കമാലി ബസലിക്ക റെക്ടര്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ അനുഗ്രഹപ്രഭാഷണം നടത്തുകയുംചെയ്തു.
അങ്കമാലി മുന്‍സിപ്പല്‍ ചെയര്മാന് ബെന്നി മൂഞ്ഞേലി, പിടിഎ പ്രസിഡന്റ് പി.സി. സോമശേഖരന്‍, പൂര്‍വ്വവിദ്യാര്‍ത്ഥിനിയും വൈസ്ചെയര്‍പേഴ്സണുമായ ലിസി ബേബി, വാര്‍ഡ് കൗണ്‍സിലര്‍ ലില്ലി രാജു, ഒഎസ്എ പ്രസിഡന്റ് ഹെലനി ബെന്നി, എംപിടിഎ ചെയര്‍പേഴ്സണ്‍ പ്രിയ ഗോപാലകൃഷ്ണന്, ഹോളിഫാമിലി എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് റവ.സി. ട്രിസാന്റോ, മാനേജ്മെന്റ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സി. ജോസ്ലിന് പൂണേലി എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും യാത്രയയപ്പ് നല്കപ്പെട്ട കായികാദ്ധ്യാപിക മേരി തരിയതും ഓഫീസ് സ്റ്റാഫ് മേരി തോമസും യാത്രയയപ്പിന് കൃതജ്ഞതയര്‍പ്പിക്കുകയും സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് റവ.സി. ടെസിന് യോഗത്തിന് നന്ദിപറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: