നെട്ടൂര്‍: നെട്ടൂരില്‍ ബസ് ഷെല്‍ട്ടര്‍ തല്ലിത്തകര്‍ത്തു. ഇടപ്പള്ളി-അരൂര്‍ ബൈപാസില്‍ ലേക്ഷോര് ആശുപത്രിക്ക് സമീപം റോഡിന് കിഴക്കുവശത്ത് ആധുനികരീതിയില്‍ നിര്‍മ്മിച്ചിരുന്ന ഷെല്‍ട്ടറാണ് സാമൂഹ്യ വിരുദ്ധര്‍ തല്ലിത്തകര്‍ത്തത്.
ഇവിടെ ബസ് ഷെല്‍ട്ടര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വെയിലില്‍നിന്നും മഴയില്‍നിന്നും രക്ഷതേടി ബസുകാത്തുനിന്നിരുന്നത് സമീപത്തെ കടയുടെ വരാന്തയിലാണ്. ഇതിനെ തുടര്‍ന്ന് നഗരസഭയുടെ ആവശ്യപ്രകാരം ലോക്ഷോര്‍ ആശുപത്രി അധികൃതരാണ് ബസ് ഷെല്‍ട്ടര്‍ പണിത് നഗരസഭയുടെ ഏല്പിച്ചത്.
ഗ്രാനൈറ്റില്‍ തീര്‍ത്ത തറയോടെ ഇരിക്കാന്‍ സ്റ്റീല്‍ പൈപ്പില്‍ തീര്‍ത്ത ബഞ്ച്. 3 വശവും കനത്ത ചില്ലുകൊണ്ടുള്ള മറയോടെ നിര്‍മ്മിച്ചതായിരുന്നു ഷെല്‍ട്ടര്‍. യാത്രക്കാര്‍ക്ക് വെളിച്ചത്തിനായി ഹാലെജന്‍ ബള്‍ബും സംഗീതം ആസ്വദിക്കാന്‍ എഫ്എം സംവിധാനവും സ്ഥാപിച്ചിരുന്നു.
ഇതില്‍ ഒരുഭാഗത്തെ ഗ്ലാസ് നിശ്ശേഷം തകര്‍ന്നനിലയിലാണ്. പുതുവത്സരാഘോഷത്തിന്റെ മറവിലാണ് സംഭവം.
വിവരമറിഞ്ഞ് സമീപവാസിയായ സിസിപി മുഹമ്മദ് റഫീക്ക് സ്ഥലത്തെത്തി പരിശോധനനടത്തി. മരട് നഗരസഭാ ചെയര്മാന് അഡ്വ. ടികെ. ദേവരാജന്‍, കൗണ്‍സിലര്‍ അനീഷ് ഉണ്ണി, പനങ്ങാട് എസ്ഐ എം.ബി. ശ്രീകുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. പനങ്ങാട് പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: