മഞ്ഞള്ളൂര്‍: യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക, നാടിന് മാതൃകയാകുക എന്ന ലക്ഷ്യത്തോടെ മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പുതിയ വികസന പാതയിലേക്ക് കടക്കുന്നു. പഞ്ചായത്തിലെ നിര്‍ധനരായ തൊഴില്‍രഹിത യുവാക്കള്‍ക്ക് ഓട്ടോറിക്ഷ നല്‍കിയാണ് പഞ്ചായത്ത് മാതൃകയാകുന്നത്.
പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നുംതെരഞ്ഞെടുക്കപ്പെട്ട ആറ് പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്കാണ് പഞ്ചായത്തിന്റെ പട്ടികജാതിവികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയഓട്ടോറിക്ഷകള് നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴക്കന് നിര്‍വ്വഹിച്ചു.
ഓരോവാര്ഡുകളിലേയും ഗ്രാമസഭകളില്‍ അപേക്ഷ സമര്‍പ്പിച്ച് തിരഞ്ഞെടുക്കപ്പെട്ട ആറ് പേര്ക്കാണ്ഓട്ടോറിക്ഷകള് വിതരണംചെയ്തത്. തുടക്കത്തില്മുപ്പത്തിയാറോളം പേര് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ലൈസന്‍സ് ബാഡ്ജ് ഉള്ളവര്‍ക്ക് മാത്രമാണ്ഓട്ടോാറിക്ഷ നല്‍കിയത്. 2014-15 ലെ പട്ടികജാതിവികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുഗുണഭോക്താവിന് അന്പതിനായിരംരൂപയാണ് സബ്സിഡി നല്‍കിയത്. ബാക്കി തുകയായ ഒന്നരലക്ഷം രൂപ നാല്വര്ഷംകൊണ്ട് പല ഘടുക്കളായി അടച്ചു തീര്‍ക്കുന്നതാണ് പദ്ധതി.
ചടങ്ങില്‍ മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ. കെ. സുരേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സി .എ. ബാബു, അനിതാറെജി, സോഫി ഫ്രാന്‍സീസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഓമന ദിവാകരന്, വാദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സെലിന് ഡേവിസ്തുടങ്ങിയവര് സംസാരിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടോംലൂക്കോസ്സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം. പി. ജഗദീശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: