വൈക്കം: ശബരിമലയില്‍ ശര്‍ക്കര കുംഭകോണം നടത്തിയ ദേവസ്വം ഉദ്യേഗസ്ഥനെ വൈക്കം ദേവസ്വത്തിലെ ഉന്നത സ്ഥാനത്ത് നിയമിക്കാന്‍ നീക്കം നടത്തുന്നതില്‍ പ്രതിക്ഷേധം ശക്തമാവുന്നു. കോണ്‍ഗ്രസ് യൂണിയന് നേതാവായ ഇയാള്‍ നാല് വര്‍ഷം മുന്‍പ് വൈക്കത്ത് നടന്ന ബോര്‍ഡ് യൂണിയന് തെരഞ്ഞടുപ്പില്‍ ദേവസ്വം ഓഫീസില്‍ മദ്യസല്‍ക്കാരം നടത്തിയത് വിവാദമായിരുന്നു അതില്‍ ഒരു ജീവനക്കാരന് മദ്യപിച്ചു നാലമ്പലത്തില്‍ ശര്‍ദ്ദിച്ച സംഭവത്തെതുടര്‍ന്ന് ഭക്തജനങ്ങള്‍ ദേവസ്വം ഓഫീസ് പരിശോധിച്ച് മദ്യക്കുപ്പികള്‍ കണ്ടെടുത്തിരുന്നു
സംഭവത്തെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാര്‍ക്കെതിര നടപടി സ്വീകരിച്ചിരുന്നു. ദക്ഷിണകാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രം ലോകപൈതൃക പട്ടികയില്‍ ഇടം നേടുമ്പോഴും ചില ഉദ്ദ്യോഗസ്ഥര്‍ ക്ഷേത്രത്തെ അപകീര്ത്തിപെടുത്താന് ശ്രമിക്കുന്നതായിയുള്ള ആരോപണം ശക്തമാണ്. എതാനും മാസം മുമ്പ് നാലമ്പലത്തിനുള്ളില്‍ നിന്ന്് കാണിക്ക അപഹരിച്ച ജീവനക്കാരെ പിടികൂടിയിരുന്നെങ്കിലും പ്രതികളുടെ രാഷ്ട്രീയ സ്വാധീനംമൂലം ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല.
രസീതില്‍ തിരിമറികാണിച്ച ദേവസ്വം ജീവനക്കരെയും ഓഡിറ്റിംഗില്‍ പിടികൂടിയെങ്കിലും നടപടികള്‍ക്ക് ശേഷം വീണ്ടും വൈക്കം ദേവസ്വത്തില്‍ തന്നെ ജോലിചെയ്യുകയാണ്. വര്‍ഷങ്ങളോളം രാഷ്ട്രീയ സ്വധീനം ഉപയോഗിച്ച് വൈക്കം ദേവസ്വത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനായ ഇയാളെ പ്രശ്നക്കാരെന്ന് ചൂണ്ടിക്കാട്ടി ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. നിരവധി അരോപണവിധേയനായ ഉദ്ദ്യോഗസ്ഥനെ അസ്സി.കമ്മീഷണറോ, ക്ഷേത്രം അഡ്മിനിട്രേറ്റര്‍ ഓഫീസര്‍ തസ്തികയിലോ ഇരുത്താനാണ് ഉന്നത നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: