തിരുവനന്തപുരം: മന്നത്തു പത്മനാഭന്റെ പ്രവര്‍ത്തനങ്ങളെ ഒരു സമുദായത്തിന്റേത് മാത്രമായി ഒതുക്കുന്നത് അപരാധമാണെന്ന് മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായര്‍ പറഞ്ഞു. സമസ്ത നായര്‍ സമാജത്തിന്റെ മന്നം ജയന്തി ദിനാഘോഷം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഭാഗീയ ചിന്തകളില്ലാതെ അനുസ്മരിക്കുന്ന വ്യക്തികളില്‍ ഒരാളാണ് മന്നം.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. വിശാല മനസ്കതയോടെയും ദീര്‍ഘ വീക്ഷണത്തോടെയും പ്രവര്‍ത്തിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭനെന്നും ടി.കെ.എ നായര്‍ പറഞ്ഞു.
ചടങ്ങില്‍ സമസ്ത നായര്‍ സമാജം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി. ദിനകരന് പിള്ള, സമസ്ത നായര്‍ യുവജന സമാജം പ്രസിഡന്റ് സി.എസ്. സജീവ്, എസ്. സോമനാഥപിള്ള, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.പി. ജയചന്ദ്രന്, ചെട്ടികുളങ്ങര ശ്രീദേവി നായര്‍ കരയോഗം പ്രസിഡന്റ് വിക്രമന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: