കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കെല്ലാം കലോത്സവത്തിന്റെ ഓര്‍മക്കായി ട്രോഫി കമ്മറ്റി, ഇതാദ്യമായി സ്മൃതി മുദ്ര സമ്മാനിക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രം നല്കുന്ന ട്രോഫി എന്നതില്‍ നിന്ന് മാറി 236 ഇനങ്ങളിലായി പങ്കെടുക്കുന്ന 12,500 പ്രതിഭകള്‍ക്കും ട്രോഫി നല്‍കാനാണ് ട്രോഫി കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ജില്ലാ തലത്തില്‍ എ ഗ്രേഡും മികച്ച വിജയവും നേടിവരുന്ന സര്‍ഗ്ഗ പ്രതിഭകള്‍ക്ക് വീറുറ്റ പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞില്ലെങ്കിലും കോഴിക്കോട് 55-ാം സ്കൂള്‍ കലോത്സവത്തിന്റെ സ്നേഹ മുദ്രയായി ട്രോഫി നല്‍കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഭാരവാഹികള്‍.
17 മത്സരവേദികളിലും സമ്മാന പ്രഖ്യാപനം നടന്നയുടന്‍ ട്രോഫി നല്‍കാനുള്ള സംവിധാനങ്ങളോടു കൂടിയ ട്രോഫി കമ്മറ്റി പവലിയനുകളും ഒരുക്കും.
ബാലുശ്ശേരി എംഎല്‍എ എ.കെ. ശശീന്ദ്രന് ചെയര്‍മാനും എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. നാരായണന് കണ്‍വീനറുമായ കമ്മറ്റിയാണ് ട്രോഫികള്‍ ഒരുക്കാന്‍ സജീവ പ്രവര്‍ത്തനത്തിലുള്ളത്. ദേശീയ യുവജന ദിനമായ ജനുവരി 12 ന് സ്വര്‍ണ്ണക്കപ്പുമായി നഗരപ്രദക്ഷിണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: