കൊച്ചി: കൈപ്പുഴ നാളികേര ഉത്പാദക കമ്പനി പുറത്തിറക്കുന്ന കൈപ്പുഴ നീരയുടെ വിതരണ ഉദ്ഘാടനം 4ന് കൊല്ലം ബിഷപ്പ് ജെറോം നഗറില്‍ വെച്ച് എം. കെ. പ്രേമചന്ദ്രന് എം.പി നിര്‍വ്വഹിക്കുമെന്ന് കമ്പനിയുടെ ചെയര്മാന് ഷാജഹാന് അറിയിച്ചു.
നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നീരയുത്പാദനത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കളമശ്ശേരി എസ്.സി.എം.എസിന്റെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച് സംസ്ക്കരിച്ചെടുക്കുന്ന നീരയാണ് കൈപ്പുഴ കമ്പനി വിപണിയില്‍ ഇറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: