ആലപ്പുഴ: കണ്ണൂരിലെ നെടുംപൊയിലില്‍ ആക്രമണം നടത്തിയത് മാവോയിസ്റ്റുകളോട് അനുഭാവമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും ചെന്നിത്തല അറിയിച്ചു.
മാവോയിസ്റ്റുകളുടെ പേരില്‍ നടക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ആഭ്യന്തര മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തുന്നത് ഭീരുത്വമാണ്, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. മാവോയിസ്റ്റുകളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്ത്രീയും നാലു പുരുഷന്മാരുമടങ്ങുന്ന സംഘമാണ് കണ്ണൂരിലെ നെടുംപൊയിലില്‍ കരിങ്കല്‍ ക്വാറി ഓഫീസിന് നേരേ ആക്രമണം നടത്തിയത്. ക്വാറിയുടെ ഓഫീസ് മുറി അടിച്ചു തകര്‍ത്ത ആക്രമികള്‍ ഓഫീസിന് തീയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: