കണ്ണൂര്‍: നെടുംപൊയിലില്‍ കരിങ്കല്‍ ക്വാറി ഓഫീസിന് നേരേ മാവോയിസ്റ്റ് ആക്രമണം. ക്വാറിയുടെ ഓഫീസ് മുറി അടിച്ചു തകര്‍ത്ത ആക്രമികള്‍ ഓഫീസിന് തീയിട്ടു. ഇരുപത്തി നാലാം മൈലിലെ ന്യൂഭാരത് സ്റ്റോണ്‍ ക്രഷേഴ്സ് യൂണിറ്റിന്റെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.
കാവല്‍ക്കാരനെ കെട്ടിയിട്ട ശേഷമായിരുന്നു ഒരു സ്ത്രീയും നാലു പുരുഷന്മാരുമടങ്ങുന്ന സംഘം ഓഫീസ് ആക്രമിച്ചത്. ക്വാറിയുടെ ഓഫിസ് മുറി അടിച്ചുതകര്‍ക്കുകയും രേഖകളും മറ്റും കത്തിക്കുകയും ചെയ്തു. ഓഫീസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ അക്രമികള്‍ എടുത്തു കൊണ്ടു പോവുകയും ചെയ്തു. കൂടാതെ മാവോയിസ്റ്റ് അനുകൂല ലഘുലേഖയും ഓഫീസിന് പുറത്ത് പതിച്ചു.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. പട്ടാള വേഷത്തിലെത്തിയ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് കാവല്ക്കാര് പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ തുടരുന്നു. അതേസമയം ആക്രമണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അട്ടപ്പാടിയിലെ വനം വകുപ്പിന്റെ ഷെഡ് മാവോയിസ്റ്റുകള്‍ വ്യാഴാഴ്ച തീയിട്ട് നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: