കരിക്കോട്: പുതുവര്‍ഷപ്പുലരി അടര്‍ത്തിയെടുത്തത് ടികെഎം കോളേജിലെ സൗഹൃദത്തെയായിരുന്നു. ഇന്നലെ പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട അദില്‍ഷാ, അജിത് പ്രകാശ്, അരുണ്‍.കെ.സാബു, നിക്സണ്, രവി മാത്യു, സെയിദ് ഇന്‍സാം, സിജോ ജോര്‍ജ് എന്നിവരുടെ സൗഹൃദം വിസ്മരിക്കാന്‍ പറ്റാത്തതാണെന്ന് സഹപാഠികള്‍ പറഞ്ഞു.
മൂന്നുവര്‍ഷക്കാലമായി കരിക്കോട് ടികെഎം എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക് പ്രൊഡക്ഷന്‍ വിഭാഗത്തിലെ ഒരേ ക്ലാസിലെ ആറ് വിദ്യാര്‍ത്ഥികളായിരുന്നു മരണപ്പെട്ടത്.
2014ന് വിടചൊല്ലി 2015നെ സ്വീകരിക്കാന്നിന്ന ഇവര്‍ ഇനി തിരികെ ആ ക്ലാസ്റൂമിലേക്ക് വരില്ലായെന്ന് വിശ്വസിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് ടികെഎമ്മിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.
31-ന് ക്ലാസ് കഴിഞ്ഞ് ആറുപേരും ചേര്‍ന്ന് തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ പോവുകയും, തിരികെ വര്‍ക്കല ബീച്ചിലെത്തിയ ഇവര്‍ രാത്രി വൈകിയാണ് കൊല്ലത്തേക്ക് തിരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ പാരിപ്പള്ളിയിലുണ്ടായ അപകടത്തില്‍ ആറുപേരും മരണപ്പെട്ടുവെന്ന വാര്‍ത്ത നിമിഷനേരം കൊണ്ടാണ് കോളേജിനെ കണ്ണീരിലാഴ്ത്തിയത്.
രാവിലെ മുതല്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇവര്‍ ആറുപേരെയും അവസാനമായി കാണാന്‍ കോളേജിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടുകൂടി ഓരോരുത്തരുടെയും മൃതദേഹങ്ങള്‍ കോളേജിലേക്കെത്തിച്ചു. മൃതദേഹങ്ങള്‍ക്ക് അന്തിമ ഉപചാരങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ചിലര്‍ പൊട്ടിക്കരഞ്ഞു. ഇനി ഒരിക്കലും ഇവര്‍ ആ കലാലയത്തിലേക്കോ ക്ലാസ്റൂമിലേക്കോ എത്തില്ലായെന്ന വിഷമത്തോടെ. ഒരാളുടെയൊഴിച്ച് ബാക്കിയെല്ലാവരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം അവരവരുടെ വസതിയിലേക്ക് കൊണ്ടുപോയി.
കോളേജില്‍ പുതുവര്‍ഷം അവര്‍ക്ക് സമ്മാനിച്ചത് വലിയൊരു ദുരന്തത്തെ തന്നെയായിരുന്നു. നൂറുകണക്കിന് പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കോളേജിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: