പാലക്കാട്: സ്വരലയയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി ജനുവരി 3 മുതല്‍ 5 വരെ രാപ്പാടി ഓഡിറ്റോറിയത്തില്‍ നവവത്സര പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന് വൈകീട്ട് അഞ്ചരക്ക് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും. സ്വരലയ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകന് സഞ്ജീവ് ബാബുവിന്റെ നവവത്സര രാഗസന്ധ്യയും കരിവെള്ളൂര്‍ മുരളി സംവിധാനം ചെയ്യുന്ന അബുബക്കറിന്റെ ഉമ്മ പറയുന്നു വെന്ന ഏകപാത്ര നാടകവും അരങ്ങേറും.
നാലിന് വൈകീട്ട് അഞ്ചരക്ക് നടക്കുന്ന ആദരായനം ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടര്‍ കെ പത്മകുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സ്വരലയ നാടുവെട്ടം കലാകാരന്മാര് നാടന്‍ പാട്ടുകള്‍, പടയണി, കോലം തുള്ളല്‍, കരിങ്കാളി, വട്ടമുടി കലാരൂപങ്ങള്‍ അവതരിപ്പിക്കും.
അഞ്ചിന് വൈകീട്ട് അഞ്ചരക്ക് സമാപന സമ്മേളനം സി പി മുഹമ്മദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ജില്ലാ കലക്ടര്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നെത്തുന്ന നൃത്യാഞ്ജലി അവതരിപ്പിക്കുന്ന സംഖ്യാ വൈഭവം നൃത്ത നാടകം അരങ്ങേറും. പത്രസമ്മേളനത്തില്‍ സ്വരലയ വൈസ് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണമൂര്‍ത്തി, ശ്രീകാന്ത്, ഡി ടി പി സി സെക്രട്ടറി പത്മകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: