പാലക്കാട്: ജില്ലയില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് റേഷന്‍ കാര്‍ഡ് പുതുക്കലിനും മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തലിനുമായി റേഷന്‍ കടകളിലൂടെ ഫോറത്തിന്റെ വിതരണം ഇന്ന് ആരംഭിക്കും.
ജനുവരി 17 വരെ ഫോറം വിതരണം ചെയ്യും. റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട റേഷന്‍ കട ഉടമകള്‍ക്കുമാണ് ഇതിനുള്ള ചുമതല. ചിറ്റൂര്‍ താലൂക്കിലെ എല്ലാ റേഷന്‍ കടകളിലൂടെയും ജനുവരി ആറ് മുതല്‍ അപേക്ഷാഫോം വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജനുവരി 19 മുതല്‍ 2015 മാര്‍ച്ച് നാല് വരെ ഫോട്ടോ ക്യാംപുകള്‍ സംഘടിപ്പിക്കും. താലൂക്ക് സപ്ലൈ ഓഫീസ്, സി-ഡിറ്റ്, ആരോഗ്യവകുപ്പ്, എ.ആര്.ഡി, കുടുംബശ്രീ എന്നിവയ്ക്കാണ് ഫോട്ടോ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനുളള ഉത്തരവാദിത്വം.
മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തും. 2015 മെയ് 11 മുതല്‍ 21 വരെ താലൂക്ക് സപ്ലൈ ഓഫീസില്‍ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കും. മെയ് 22 മുതല്‍ ജൂണ്‍ എട്ട് വരെ സോഷ്യല്‍ ഓഡിറ്റ് നടത്തും. അന്തിമ മുന്‍ഗണനാ പട്ടിക തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അത് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന നടപടികള്‍ ജൂണ്‍ 10 മുതല്‍ 20 വരെ നടക്കും.
അര്‍ഹരായവരെല്ലാം ഉള്‍പ്പെടുന്ന മുന്‍ഗണന പട്ടിക തയ്യാറാക്കും. എ.എ.വൈ. വിഭാഗത്തിന് നിലവിലുളള അളവില്‍ കാര്‍ഡ് ഒന്നിന് 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന വനിതയായിരിക്കും കാര്‍ഡ് ഉടമ. റേഷന്‍ കടയില്‍ നിന്ന് ഇന്ന് മുതല്‍ നല്കുന്ന ഫോറം കൃത്യതയോടെയും പൂര്‍ണ്ണമായും പൂരിപ്പിക്കണം. പ്രതേ്യകം ക്യാംപുകളിലൂടെ കാര്‍ഡുടമകളെ തിരിച്ചറിഞ്ഞ് ജനുവരി 19 മുതല്‍ ഫോറം തിരികെ വാങ്ങും. ഫോറം തികച്ചും സൗജന്യമാണ്. ജൂലൈ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങും.സെപ്റ്റംബര്‍ ഒന്നിനകം റേഷന്‍ കാര്‍ഡ് വിതരണം ജില്ലയില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിട്ടിട്ടുളളതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ആദിവാസി ഊരുകളില്‍ ഈ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ആദിവാസി സ്ത്രീകള്‍ക്ക് മറ്റ് രേഖകളില്ലാത്തപക്ഷം എസ്.ടി പ്രമോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് ഫോട്ടോ ക്യാംപുകള്‍ നടത്തും. പരാതികള്‍ക്ക് ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പര്‍ 1800-4251550. 1967. കൂടുതല്‍ വിവരങ്ങള്‍ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: