ചിറ്റൂര്‍: കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം പെരുമാട്ടിയില്‍ വീണ്ടും വിടിനു നേരെ അക്രമം. ബൈക്കിലെത്തിയ നാലംഗസംഘം കുപ്പികൊണ്ട് എറിഞ്ഞ് വീടിന്റെ ജനല്‍ചില്ല് തകര്‍ത്തതായി വീട്ടുടമ പുതുനഗരം പോലീസില്‍ പരാതി നല്കി.
വേമ്പ്ര പോത്തനായ്ക്കല്ചള്ള പൊന്മലയുടെ വീടിനുനേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ബിയര്‍കുപ്പി എറിഞ്ഞുജനല്ചില്ലുകള് പൊട്ടിച്ചിതറിയ സമയത്ത് മുറിയില്‍ ആളില്ലാതിരുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. പൊന്മലയുടെ മകന് ഷിബിനാണ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കുന്നത് എക്സൈസ് അധികൃതര്‍ക്ക് വിവരം നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് ഷിബിന്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിനുശേഷം സംഘാംഗങ്ങള്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയും ചെയ്തു. ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കുറച്ചുനാള്‍ മുമ്പ് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ പെരുമാട്ടിയില വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: