കൊച്ചി: കാക്കത്തല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയും ചെറുകുന്നില്‍ ശ്രീഭദ്രാ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലേയും പ്രതിഷ്ഠാകലശ വാര്‍ഷിക മഹോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ താരക ബ്രഹ്മ പുരസ്കാരത്തിന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അര്‍ഹനായി. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ജനുവരി 18ന് വൈകിട്ട് ആറിന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രി അനൂപ് ജേക്കബ് അവാര്‍ഡ് വിതരണം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യാതിഥിയായിരിക്കും. ശബരിമല മുന്‍ മേല്‍ശാന്തി പി.എന്‍. നാരായണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മെഡല്‍ ജേതാവായ എം.ജെ. ജേക്കബിനെ ആദരിക്കും. എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തംഗം എം.ആശിഷ്, ക്ഷേത്രം നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ് ശിവദാസ്മുണ്ടക്കല്, സെക്രട്ടറി ടി.കെ. രാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: