ശിവഗിരി: ഓരോ മതവും സ്വധര്‍മ്മം പാലിച്ച് യഥാര്‍ത്ഥ ഉദ്ബോധനം ഉള്‍ക്കൊണ്ടാല്‍ പ്രലോഭിപ്പിച്ചോ നിര്‍ബന്ധിച്ചോ ഉള്ള മതപരിവര്ത്തനമുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആവശ്യമെങ്കില്‍ മതപരിവര്‍ത്തനം തടയല്‍ നിയമം കൊണ്ടുവരുമെന്നും ഇതിനായി രാഷ്ട്രീയകക്ഷികളുടെ സമവായമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
82-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലെ കബീര്‍, രവിദാസ് തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പരമ്പരയില്‍പ്പെടുന്ന വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുദേവന്. ജാതിയും മതവും ചോദിക്കരുതെന്നും എല്ലാവര്ക്കും ഭഗവാനെ പൂജിക്കാമെന്നുമാണ് കബീര്‍ പറഞ്ഞത്.
ഗുരുദേവനും പറഞ്ഞത് അതുതന്നെ. ഭഗവദ്ഗീതയില്‍ കൃഷ്ണന് ധര്‍മ്മ പരിപാലനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദുഃഖിതരുടെയും പീഡിതരുടെയും സേവനമാണ് യഥാര്‍ത്ഥ ധര്‍മ്മമെന്നും അതാണ് ഈശ്വരസേവയെന്നുമാണ് കൃഷ്ണ വചനം. ഗീതയില്‍ പറഞ്ഞത് പാലിച്ചാല്‍ ഇന്ന് മതപരിവര്‍ത്തനത്തിന്റെ ആവശ്യമേയില്ല, രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: