പത്തനാപുരം: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണയോഗത്തില്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സ്വാഗതസംഘ രൂപീകരണയോഗം മാറ്റിവച്ചു.
താലൂക്ക് ഉദ്ഘാടനത്തിന്റെ പേരില്‍ നടത്തിയ പിരിവിന്റെ കണക്ക് അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം. യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.എസ്.പ്രദീപ്കുമാറാണ് ആവശ്യമുന്നയിച്ച് പ്രശ്നത്തിന് തുടക്കമിട്ടത്.
താലൂക്ക് ഉദ്ഘാടനത്തിന്റെ പേരില്‍ വ്യാപാരികളില്‍ നിന്ന് അമിതപിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കണക്ക് അവതരിപ്പിക്കാത്തതില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഇതിനിടെ പ്രധാന പരിപാടികളില്‍ എംഎല്‍എക്ക് മാത്രം അമിതപ്രാധാന്യം നല്കുന്ന രീതി അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
അടിപിടിയിലേക്ക് എത്തുമെന്ന സാഹചര്യം ഉയര്‍ന്നപ്പോള്‍ തഹസില്‍ദാര്‍ യോഗം പിരിച്ചുവിട്ടു. ഏഴിനാണ് അടുത്ത യോഗം. തഹസില്‍ദാര്‍ ലംബോദരന്‍പിള്ള തന്റെ അടുപ്പക്കാരെ മാത്രമെ യോഗങ്ങളില്‍ വിളിക്കാറുള്ളൂ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: