ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതി നടക്കുന്നതായും വിജിലന്‍സ് അന്വേഷിക്കണമെന്നും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതും നിലവിലുള്ളതുമായ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണ്. കായല്‍ മലിനീകരണവും അനധികൃത മത്സ്യബന്ധനവും മൂലം മത്സ്യസമ്പത്ത് പാടെ നശിക്കുന്നു. ഫിഷറീസ് വകുപ്പ് അടിയന്തരമായി ഇടപെട്ട് പോലീസ് പട്രോളിങ് നടത്തി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസില്‍ ലയിക്കുവാന്‍ തീരുമാനിച്ചു. ലയന സമ്മേളനം 25ന് ഹരിപ്പാട് നടക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.എന്‍. പ്രതാപന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: