ചാരുംമൂട്: കടുത്ത വിഭാഗീയതയ്ക്കിടെ സിപിഎം ജില്ലാസമ്മേളനം ജനുവരി ഒന്നിനു ചാരുംമൂട്ടില്‍ ആരംഭിക്കും. വൈകിട്ടു മൂന്നിന് പൊതുസമ്മേളനത്തോടെ സമാപിക്കും. രാവിലെ 10ന് വിപഞ്ചിക ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സാംസ്കാരിക സദസ്, കവിയരങ്ങ്. ജനുവരി മൂന്നിന് വൈകിട്ട് മൂന്നിന് പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: