തിരുവനന്തപുരം: കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് തകരാതിരിക്കാന്‍ കോണ്‍ഗ്രസുകാരെല്ലാം യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍ ബിജെപി ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതി ആവിഷ്കരിക്കുന്നു എന്ന വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഇത്തരം പ്രചാരണങ്ങള്‍ക്കൊണ്ട് കോണ്‍ഗ്രസിനൊന്നും നഷ്ടപെടാന്‍ പോകുന്നില്ല. ജയവും തോല്‍വിയും ഉണ്ടാകും. സര്‍ക്കാര്‍ രണ്ടുപേരുടെ ഭൂരിപക്ഷത്തില്‍ നിന്നാണ് ഇതുവരെ എത്തിയത്. പല ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: