തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ 2014ലെ കലാരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കെപിഎ സി. ലളിത (നാടകം), എം.സുബ്രഹ്മണ്യശര്‍മ്മ (സംഗീതം-വയലിന്), കലാമണ്ഡലം വിമലാ മേനോന് (നൃത്തം-മോഹിനിയാട്ടം) എന്നിവര്‍ക്കാണ് ഫെലോഷിപ്പ് നല്‍കുക. പ്രശസ്തിപത്രവും ഫലകവും 30,000/- രൂപ കാഷ് അവാര്‍ഡും അടങ്ങുന്നതാണ് ബഹുമതിയെന്ന് അക്കാദമി ചെയര്മാന് സൂര്യകൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു. മാര്‍ച്ച് 27 ന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
16-ാം വയസ്സുമുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ പ്രതിഭയാണ് കെപിഏസി ലളിത. ചങ്ങനാശ്ശേരി ഗീഥായിലും, പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലും അഭിനയിച്ചശേഷം കെപിഏസി യില്‍ നിരവധി നാടകങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എഴുന്നൂറിലധികം ചലച്ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.സിനിമയില്‍ രണ്ടുദേശീയ അവാര്‍ഡും നാലു സംസ്ഥാന അവാര്‍ഡും ലഭിച്ചു .ഏഷ്യാനെറ്റ്ഫിലിം അവാര്‍ഡ്, പ്രേംജി അവാര്‍ഡ്,തോപ്പില്‍ഭാസി പ്രതിഭ അവാര്‍ഡ്, ഭരത് മുരളി അവാര്‍ഡ്, ബഹദൂര്‍ അവാര്‍ഡ്, കാമ്പിശ്ശേരി കരുണാകരന് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
വയലിനിസ്റ്റായ പ്രൊഫ.എം.സുബ്രഹ്മണ്യശര്‍മ്മ ആകാശവാണി, ദൂരദര്ശന് എന്നിവയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. 1986ല്‍ അക്കാദമി അവാര്‍ഡ് ,സംഗീതരത്ന അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
കലാമണ്ഡലം വിമലാ മേനോന് മോഹിനിയാട്ടത്തിലെ വസ്ത്രാലങ്കാരരീതിക്കും കേരള നാട്യ അക്കാദമി,അകമ്പടി വാദ്യോപകരണങ്ങള്‍ക്കും ചില പരിഷ്കാരങ്ങള്‍ വരുത്തി. കേരള നാട്യ അക്കാദമി എന്ന പേരില്‍ ശാസ്ത്രീയ നൃത്താഭ്യാസ പഠനകേന്ദ്രം ആരംഭിച്ചു. മോഹിനയാട്ടത്തെക്കുറിച്ച് ഒരു പുസ്തകം രചിച്ചു. ഗവേഷണ പ്രവര്‍ത്തനത്തിന് സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: