ആലപ്പുഴ: പുതുതലമുറയെ തെരുവിലിറക്കി നാട്ടില്‍ കലാപവും അരാജകത്വവും സൃഷ്ടിക്കുന്നതിനു ചിലര്‍ ശ്രമിക്കുകയാണെന്നും അതിന്റെ ആദ്യപടിയാണ് ചുംബന സമരമെന്നും എന്‍ഡിപി കുറ്റപ്പെടുത്തി. ഇതിനെതിരെ പല ബഹുജന സംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നിട്ടുള്ള സാഹചര്യത്തില്‍ പൊതുസ്ഥലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന ഈ സമരം അടിയന്തരമായി നിരോധിക്കണമെന്നും അല്ലാത്തപക്ഷം കൊച്ചിയിലും കോഴിക്കോടും സംഭവിച്ച പോലെ ആലപ്പുഴയും ഒരു കലാപഭൂമിയാകുവാന് സാദ്ധ്യതയുണ്ടെന്നും എന്‍ഡിപി സംസ്ഥാന സെക്രട്ടറി മാരാരിക്കുളം വിജയന് കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: