ഹരിപ്പാട്: രജിസ്േട്രഷനായി പണി പൂര്‍ത്തികരിച്ച് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധര്‍ രാത്രിയില്‍ തീയിട്ടു നശിപ്പിച്ചു. മുട്ടം വലിയകുഴിയില്‍ സുനീര്‍ മന്‍സിലില്‍ സുനീറിന്റെ ഒരുമാസം മുമ്പ് വാങ്ങിയ പുതിയ ഓട്ടോറിക്ഷയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. സാമൂഹ്യവിരുദ്ധര്‍ ഈ പ്രദേശത്ത് അഴിഞ്ഞാട്ടം നടത്തിയിരുന്നു. ഡ്രൈവറുടെയും പിന്നിലുള്ള യാത്രക്കാര്‍ക്കു വേണ്ടിയുള്ള സീറ്റുകളും മുകള്‍ഭാഗത്തെ റക്സിനുമാണ് അഗ്നിക്കിരയായത്. ബിജെപി അനുഭാവിയാണ് സുനീര്‍. കരിലകുളങ്ങര പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: