വൈക്കം: ലോകരക്ഷ-സ്ത്രീശാക്തീകരണം എന്ന സന്ദേശവുമായി കണ്ണകി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും സഹകണത്തോടെ നടത്തുന്ന പ്രഥമ അന്തര്‍ദേശീയ കണ്ണകി മഹായജ്ഞത്തിന് വൈക്കം വല്ലകം അരികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ തുടക്കമായി.
യജ്ഞത്തിന് ക്ഷേത്രം തന്ത്രി മോനാട്ട്മന കൃഷ്ണന് നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നടത്തി.പി.കെ. വ്യാസന് അമനക്കരയാണ് യജ്ഞാചാര്യന്‍. ആദിപരാശക്തിയുടെ അവതാരമായ കണ്ണകിയുടെ വിവിധ ഭാവങ്ങളായ മധുരമീനാക്ഷി, മംഗളാദേവി, ആറ്റുകാലമ്മ, കൊടുങ്ങല്ലൂരമ്മ, മുച്ചിലോട്ട് ഭഗവതി, മുത്താരമ്മ, മാരിയമ്മ, കുമാരനല്ലൂരമ്മ, മുത്തേടത്തുകാവ് ഭഗവതി, പാര്‍വ്വതി, ദാക്ഷായണി, ശ്രീഭദ്രകാളി തുടങ്ങിയ ഭാവങ്ങളേയും ആവാഹിക്കപ്പെടുന്ന യജ്ഞത്തില്‍ ശാസ്ത്രവിധിപ്രകാരമുള്ള പൂജകള്‍ക്കും ഹോമങ്ങള്ക്കുമാണ് പ്രാധാന്യം.
ഉദ്ഘാടന സഭയില്‍ പുനലൂര്‍ പി. രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, മുന്‍ എം എല്‍എ പി. നാരായണന്, ഫാ. പീറ്റര്‍ കോയിക്കല്‍, ഡോ. വിജിത് ശശിധരന്, പിഎസ്എം മുരുകന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രശസ്തരായവരെ കണ്ണകി പുരസ്കാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: