ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പങ്കുണ്ടെന്ന് മുതിര്‍ന്ന നേതാവ് ടി.കെ.പളനി. വി.എസിന്റെ പങ്ക് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണമെന്നും പളനി ആവശ്യപ്പെട്ടു. സ്മാരകം തകര്‍ത്ത സംഭവം വി.എസിന് മുന്‍കൂട്ടി അറിയാമായിരുന്നോ എന്ന് താന്‍ സംശയിക്കുന്നതായി പളനി പറഞ്ഞു. സ്മാരകം തര്‍ത്തത് പളനി ഉള്‍പ്പടെയുള്ള ഒറ്റുകാരാണെന്ന വി.എസിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: